പൂജ അവധി: മൂന്ന് ദിവസത്തിനിടെ ഡിടിപിസി സെന്ററുകളിലെത്തിയത് 73000 പേര്‍ 

പൂജ അവധി: മൂന്ന് ദിവസത്തിനിടെ ഡിടിപിസി സെന്ററുകളിലെത്തിയത് 73000 പേര്‍ 

Oct 20, 2026 - 16:51
 0
പൂജ അവധി: മൂന്ന് ദിവസത്തിനിടെ ഡിടിപിസി സെന്ററുകളിലെത്തിയത് 73000 പേര്‍ 
This is the title of the web page

ഇടുക്കി: പൂജ അവധി ആഘോഷമാക്കാന്‍ ജില്ലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. മൂന്നാര്‍, വാഗമണ്‍, തേക്കടി എന്നിവടങ്ങള്‍ക്കുപുറമേ രാമക്കല്‍മേട്, ശ്രീനാരായണപുരം, പൊന്മുടി അടക്കമുള്ള മേഖലകളിലും സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ഡിടിപിസി സെന്ററുകളിലെത്തിയത് എഴുപത്തി മൂവായിരത്തില്‍ അധികം സഞ്ചാരികളാണ്. ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടത് വാഗമണ്ണിലാണ്. തൊട്ടുപിന്നില്‍ മൂന്നാറും. വാഗമണ്‍ മൊട്ടക്കുന്നുകളില്‍ കഴിഞ്ഞ ദിവസം മാത്രം എത്തിയത് 8213 സഞ്ചാരികളാണ്. വാഗമണ്‍ അഡൈ്വഞ്ചര്‍ പാര്‍ക്കില്‍ എത്തിയത് 4513 പേര്‍. രാമക്കല്‍മേട്ടില്‍ 3041ഉം, ശ്രീനാരായണപുരത്ത് 1636ഉം സഞ്ചാരികളെത്തി. പാഞ്ചാലിമേട്ടില്‍ 2097 പേര്‍ സന്തര്‍ശനം നടത്തി. ഇടുക്കി ഹില്‍വ്യൂ പാര്‍ക്കില്‍ 1216പേരും, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 4002ഉം, ആമപ്പാറയില്‍ 1320 സഞ്ചാരികളും എത്തി. ഇതോടൊപ്പം തന്നെ രാജാക്കാട് പൊന്മുടി, കള്ളിമാലി വ്യൂപ്പോയിന്റ്, കനകുന്ന്, സേനാപതി മരച്ചുവട് വെള്ളച്ചാട്ടം എന്നിവിടങ്ങളിലും നല്ലതിരക്കാണ് അനുഭവപ്പെട്ടത്. പ്രകൃതി മനോഹാരിതയുടെ കുളിര്‍ കാഴ്ചകളും കാലാവസ്ഥയും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുമ്പോഴും ഉള്‍നാടന്‍ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രതിസന്ധിയാകുന്നുണ്ട്. കാര്‍ഷിക മേഖലയിലും കാലവസ്ഥയിലും കനത്ത പ്രതിസന്ധി നേരിടുന്ന മലയോരത്തിന് വലിയ പ്രതീക്ഷകളാണ് ടൂറിസം മേഖല പകര്‍ന്നുനല്‍കുന്നത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow