ഉടുമ്പന്‍ചോലയില്‍ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍

ഉടുമ്പന്‍ചോലയില്‍ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍

Jun 21, 2026 - 11:09
 0
ഉടുമ്പന്‍ചോലയില്‍ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍
This is the title of the web page

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ജീപ്പിലിരുത്തി കൊക്കയിലേക്ക് തള്ളിവിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ ഉടുമ്പന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തു. മണികണ്ഠന്റെ ബന്ധുക്കളും സഹോദരങ്ങളുമായ ഉടുമ്പന്‍ചോല മാന്‍കുത്തിമേട് തുളസികരയില്‍ വീട്ടില്‍ മഹേഷ്, അശ്വിന്‍, കൊച്ചറ സ്വദേശി നിതീഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. വെട്ടേറ്റ ഉടുമ്പന്‍ചോല സ്വദേശി മണികണ്ഠനെ തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കുടുംബപരമായ തര്‍ക്കങ്ങളാണ് അക്രമണത്തിന് കാരണമെന്നാണ് വിവരം. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. ഉടുമ്പന്‍ചോലയ്ക്കുസമീപം ഒട്ടോത്തിയില്‍നിന്നും മണികണ്ഠനെ മാന്‍കുത്തിമേട്ടിലേക്ക് മൂവരും ചേര്‍ന്ന് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം മണികണ്ഠന്‍ സഞ്ചരിച്ച ജീപ്പിന്റെ പുറകില്‍ ഇയാളെ കിടത്തി. തുടര്‍ന്ന് ഇതേ ജീപ്പില്‍ തേവാരംമെട്ടിനുസമീപമുള്ള ഇറക്കത്തില്‍ വാഹനം ന്യൂട്രലാക്കി കൊക്കയിലേക്ക് തള്ളിവിടുകയായിരുന്നു. എന്നാല്‍ വാഹനം കൊക്കയിലേക്ക് പോകാതെ മരത്തിലിടിച്ചുനിന്നു. രാവിലെ ഇതുവഴി വന്ന നാട്ടുകാരാണ് വാഹന അപകടം നടന്നതായി പൊലീസില്‍ വിവരമറിയിച്ചത്. ഉടുമ്പന്‍ചോല പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തറിയുന്നത്. ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചശേഷമാണ് തമിഴ്‌നാട്ടിലേക്ക് മാറ്റിയത്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow