ബീഹാറിൽ അധ്യാപകൻ: കേരളത്തിൽ കഞ്ചാവ് വിൽപ്പന: 30 ഗ്രാം കഞ്ചാവുമായി രാജാക്കാട് സ്വദേശി പിടിയിൽ 

ബീഹാറിൽ അധ്യാപകൻ: കേരളത്തിൽ കഞ്ചാവ് വിൽപ്പന: 30 ഗ്രാം കഞ്ചാവുമായി രാജാക്കാട് സ്വദേശി പിടിയിൽ 

Aug 7, 2026 - 19:50
 0
ബീഹാറിൽ അധ്യാപകൻ: കേരളത്തിൽ കഞ്ചാവ് വിൽപ്പന: 30 ഗ്രാം കഞ്ചാവുമായി രാജാക്കാട് സ്വദേശി പിടിയിൽ 
This is the title of the web page

ഇടുക്കി: ബീഹാറിൽനിന്ന് കഞ്ചാവ് എത്തിച്ച്‌ ഇടുക്കിയിൽ ചില്ലറ വില്പന നടത്തിയിരുന്നയാൾ അറസ്റ്റിൽ. ഇയാളുടെ പക്കൽ നിന്നും കഞ്ചാവ് വാങ്ങിയ അച്ഛനും മകനും അറസ്റ്റിലായി രാജാക്കാട് കടുവാകുഴിയിൽ റോബിൻ റെജിയെയാണ് 30 ഗ്രാം കഞ്ചാവുമായി നെടുംകണ്ടം എക്സൈസ് സംഘം പിടികൂടിയത്. ബീഹാറിൽ അധ്യാപകനായി ജോലി നോക്കുന്ന ഇയാൾ രണ്ട് മാസത്തെ അവധിയ്ക് നാട്ടിൽ എത്തിയതായിരുന്നു. ബീഹാറിൽ നിന്നും കൊണ്ടു വന്ന കഞ്ചാവ് വിറ്റ് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. റോബിന്റെ പക്കൽ നിന്നും കഞ്ചാവ് വാങ്ങിയ രാജാക്കാട് മുക്കുടി പുത്തൻപറമ്പിൽ ബിജു, ഇയാളുടെ മകൻ അലൻ എന്നിവരെ 25 ഗ്രാം കഞ്ചാവുമായി രാജാക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ചു നൽകിയ റോബിനെ കുറിച്ച് വിവരം ലഭിച്ചത്. രാജാക്കടിൻറെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആറു ഗ്രാം കഞ്ചാവുമായി കൈത്തുങ്കൽ ഷാൻ, കണ്ടതിൽ ഷെബിൻ, കയ്യാനിക്കൽ സഞ്ജീവ് എന്നിവരെയും എക്സൈസ് പിടികൂടി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow