സൗജന്യ നേത്രപരിശോധന ക്യാമ്പ് 9ന് രാജകുമാരിയില്‍
സൗജന്യ നേത്രപരിശോധന ക്യാമ്പ് 9ന് രാജകുമാരിയില്‍
ഇടുക്കി: രാജകുമാരി നോര്‍ത്ത് ലയണ്‍സ് ക്ലബ്ബും മിസ്റ്റി ഐ കെയര്‍ കണ്ണാശുപത്രിയും ചേര്‍ന്ന് 9ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ രാജകുമാരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കും. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനംചെയ്യും. ക്യാമ്പില്‍ പങ്കെടക്കുന്നവരില്‍ തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് 50 ശതമാനം ഇളവിലും കണ്ണട ആവശ്യമുള്ളവര്‍ക്ക് ഡിസ്‌കൗണ്ട് നിരക്കിലും അവ ലഭ്യമാക്കും. ക്ലബ്ബ് പ്രസിഡന്റ് എല്‍ദോസ് എബ്രഹാം അധ്യക്ഷനാകും. ക്ലബ്ബ് സെക്രട്ടറി വി ആര്‍ സുനില്‍, ട്രഷറര്‍ പി ജി രാജേഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496415389, 9446732635.
What's Your Reaction?