വണ്ടിപ്പെരിയാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വനപാലകന് പരിക്ക്

വണ്ടിപ്പെരിയാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വനപാലകന് പരിക്ക്

Jun 20, 2026 - 18:09
 0
വണ്ടിപ്പെരിയാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വനപാലകന് പരിക്ക്
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വനപാലകന് ഗുരുതരമായി പരിക്കേറ്റു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷന്‍ വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെ അരുവിയോട് ഭാഗത്തെ ചെന്നായ് പാറ എന്ന സ്ഥലത്ത് ഫീല്‍ഡ് വിസിറ്റ് നടത്തുന്നതിനിടെയാണ് ഉണ്ണികൃഷ്ണന് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വലതുകൈയുടെ ദശയിലേക്ക് കാട്ടുപോത്തിന്റെ കൊമ്പ് കുത്തിക്കയറി ഗുരുതരമായി മുറിവേറ്റു. വള്ളക്കടവ് ചെക്ക്പോസ്റ്റില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് എത്തിച്ച് ഇദ്ദേഹത്തെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കൈയ്ക്ക് ഒടിവോ മറ്റ് പരിക്കുകളോ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള വിദഗ്ധ ചികിത്സയ്ക്കായി വനംവകുപ്പ് മുന്‍കൈയെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow