ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിലെ സീലിങ് അടര്‍ന്നുവീണു
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിലെ സീലിങ് അടര്‍ന്നുവീണു
ഇടുക്കി: പൈനാവില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഓഫീസിലെ സീലിങ് അടര്‍ന്നുവീണു. സീലിങ് തകരുന്ന ശബ്ദം കേട്ട് ജോലി ചെയ്തുകൊണ്ടിരുന്ന ജീവനക്കാര്‍ സമയോചിതമായി ഓടി മാറിയതിനാല്‍ അപകടം ഒഴിവായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ഈ സമയം ഓഫീസില്‍ 16 ജീവനക്കാര്‍ ഉണ്ടായിരുന്നു. 2022 നവംബറില്‍ നിര്‍മിതിയാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വനിതാ സംരക്ഷണ ഓഫീസ്, ജില്ലാതല ഐസിഡിഎസ് സെല്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസ് എന്നിവ ഉള്‍പ്പെടെ മൂന്ന് ഓഫീസുകളാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
What's Your Reaction?