കുരുവിളാസിറ്റി വിശ്വദീപ്തി വനിതാ എസ്എച്ച്ജി രജത ജൂബിലി ആഘോഷിച്ചു

കുരുവിളാസിറ്റി വിശ്വദീപ്തി വനിതാ എസ്എച്ച്ജി രജത ജൂബിലി ആഘോഷിച്ചു

Sep 14, 2026 - 16:17
 0
കുരുവിളാസിറ്റി വിശ്വദീപ്തി വനിതാ എസ്എച്ച്ജി രജത ജൂബിലി ആഘോഷിച്ചു
This is the title of the web page

ഇടുക്കി: രാജാക്കാട് കുരുവിളാസിറ്റി വിശ്വദീപ്തി വനിതാ സ്വയം സഹായ സംഘം  രജത ജൂബിലി ആഘോഷിച്ചു. അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ സ്വയംപര്യാപ്തതയ്ക്കും കൂട്ടായ്മയ്ക്കും സ്വയം സഹായ സംഘങ്ങള്‍ നല്‍കുന്ന സംഭാവന അമൂല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ആദ്യകാല ഭാരവാഹികളായ മത്തായി കെ വി, ബേബി വി.വി എന്നിവരെയും മുതിര്‍ന്ന അംഗങ്ങളെയും ആദരിച്ചു. വാര്‍ഡ് മെമ്പര്‍ അജേഷ് മുകളേല്‍ മുഖ്യപ്രഭാഷണം നടത്തി. രാജകുമാരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബോസ് പുത്തയത്ത്, പി യു സ്‌കറിയ, അബി കൂരാപ്പിള്ളി, സോളി സിബി എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow