മുരിക്കാശേരി പൂമാംകണ്ടത്ത് പുരയിടത്തില്‍നിന്ന് മോട്ടോര്‍ മോഷ്ടിച്ചു
മുരിക്കാശേരി പൂമാംകണ്ടത്ത് പുരയിടത്തില്‍നിന്ന് മോട്ടോര്‍ മോഷ്ടിച്ചു
ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ പൂമാംകണ്ടത്ത് വേലന്‍കുന്നേല്‍ ജോമിയുടെ പുരിയിടത്തിലെ കിണറ്റില്‍ സ്ഥാപിച്ചിരുന്ന മോട്ടോര്‍ മോഷണം പോയി. സംഭവത്തില്‍ ജോമി മുരിക്കേശേരി പൊലീസില്‍ പരാതി നല്‍കി. കുറച്ചുനാളുകള്‍ക്കുമുമ്പ് പൂമാങ്കണ്ടം, രാജപുരം മേഖലയില്‍ സാമൂഹികവിരുദ്ധ ശല്യം രൂക്ഷമായിരുന്നു. കുളങ്ങളിലും കിണറുകളിലും ഡീസല്‍ ഒഴിക്കുക, ശുചിമുറി മാലിന്യങ്ങള്‍ തള്ളുക, വാഹനങ്ങളുടെ പെട്രോള്‍ ടാങ്കില്‍ ഉപ്പിടുക, ജാതി തൈകള്‍ വെട്ടി നശിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പതിവായിരുന്നു. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് കേടുപാടുകള്‍ വരുത്തുക, പ്രദേശവാസികള്‍ ചേര്‍ന്നുണ്ടാക്കിയ വിശ്രമകേന്ദ്രം നശിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. സംഭവത്തില്‍ പലതവണ പ്രദേശവാസികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രതികളെ പിടിക്കാനോ കണ്ടെത്താനോ സാധിച്ചിരുന്നില്ല. മേഖലയില്‍ പൊലീസ് പെട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?