മണ്ണിട്ട് മൂടിയിട്ടും കെണിയായി കുഴി: കട്ടപ്പന ഇടുക്കിക്കവലയില്‍ അപകടം പതിയിരിക്കുന്നു

മണ്ണിട്ട് മൂടിയിട്ടും കെണിയായി കുഴി: കട്ടപ്പന ഇടുക്കിക്കവലയില്‍ അപകടം പതിയിരിക്കുന്നു

Sep 14, 2026 - 13:14
 0
മണ്ണിട്ട് മൂടിയിട്ടും കെണിയായി കുഴി:  കട്ടപ്പന ഇടുക്കിക്കവലയില്‍ അപകടം പതിയിരിക്കുന്നു
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തിലെ പ്രധാന പാതയായ ഇടുക്കിക്കവല-ചേന്നാട്ടുമറ്റം റൂട്ടില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ രൂപപ്പെട്ട ഭീമന്‍ ഗര്‍ത്തം അധികൃതര്‍ മണ്ണിട്ട് മൂടിയെങ്കിലും അപകടസാധ്യത ഒഴിഞ്ഞില്ല. പുതിയ ഗതാഗത പരിഷ്‌കരണത്തിനുശേഷം നഗരത്തില്‍ ഏറ്റവും കൂടുതല്‍ വാഹനത്തിരക്കും കുരുക്കും അനുഭവപ്പെടുന്ന ജങ്ഷനുകളിലൊന്നാണ് ഇടുക്കിക്കവല. ഇവിടെ ദേശീയപാതയിലുണ്ടായ കുഴിയില്‍ പതിച്ച് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത് പതിവായതോടെയാണ് അധികൃതര്‍ താല്‍ക്കാലികമായി മണ്ണിട്ട് കുഴിയടച്ചത്. എന്നാല്‍, റോഡിലെ അശാസ്ത്രീയമായ ഈ മണ്ണുനിറയ്ക്കല്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ വിനയാകും. ചെറിയൊരു മഴ പെയ്താല്‍ പോലും റോഡില്‍ ചെളിനിറഞ്ഞ് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകും. ഇരുചക്രവാഹനങ്ങള്‍ തെന്നിവീഴാനുള്ള സാധ്യതയും ഏറെയാണ്. കട്ടപ്പന നഗരത്തിലെ പ്രധാന പാതകളില്‍ പലയിടത്തും രൂപപ്പെട്ട കുഴികള്‍ യാത്ര ദുഷ്‌കരമാക്കുന്ന പശ്ചാത്തലത്തില്‍, ഇടുക്കിക്കവലയിലെ തിരക്കേറിയ ഈ ഭാഗത്ത് താല്‍ക്കാലിക പരിഹാരങ്ങള്‍ക്ക് പകരം തകര്‍ന്ന റോഡ് അടിയന്തരമായി കോണ്‍ക്രീറ്റ് ചെയ്ത് ശാശ്വതമായി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow