ഉപ്പുകണ്ടം, ചക്കക്കാനം അങ്കണവാടികള്‍ ശുചീകരിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഉപ്പുകണ്ടം, ചക്കക്കാനം അങ്കണവാടികള്‍ ശുചീകരിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് ഇരട്ടയാര്‍ ഉപ്പുകണ്ടം വാര്‍ഡ് കമ്മിറ്റി ഉപ്പുകണ്ടത്തെയും ചക്കക്കാനത്തെയും അങ്കണവാടികളും പരിസരവും ശുചീകരിച്ചു. ഇരട്ടയാര്‍ പഞ്ചായത്തംഗം കിരണ്‍ ജോര്‍ജ് ഉദ്ഘാടനംചെയ്തു. റോഡരികിലെ കാടുകള്‍ വെട്ടിത്തെളിക്കുകയും മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുകയുംചെയ്തു. ഉപ്പുകണ്ടം അങ്കണവാടിയുടെ പരിസരത്ത് കാടുമൂടിയ തോടും കുടിവെള്ള സംഭരണിയും ശുചീകരിച്ചു. മണ്ഡലം പ്രസിഡന്റ് അച്ചു സാബു, വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് ജോയല്‍ സണ്ണി, മാമച്ചന്‍ കൈപ്പന്‍, ജോയല്‍ ജോസ്, ജിത്ത് വി സി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?