അടിമാലി ഉപജില്ലാ കലോത്സവം നവംബര്‍ 4 മുതല്‍: സ്വാഗതസംഘം രൂപീകരിച്ചു
അടിമാലി ഉപജില്ലാ കലോത്സവം നവംബര്‍ 4 മുതല്‍: സ്വാഗതസംഘം രൂപീകരിച്ചു
ഇടുക്കി: അടിമാലി ഉപജില്ലാ കലോത്സവം നവംബര്‍ 4,5,6,7 തീയതികളില്‍ അടിമാലി എസ്എന്‍ഡിപി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഇതിനു മുന്നോടിയായിട്ടുള്ള സ്വാഗതസംഘ രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്തംഗം അനില്‍ കനകന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ഡീന്‍ കുരിയാക്കോസ് എംപി, എസ്എന്‍ഡിപി യോഗം സ്‌കൂള്‍ ജനറല്‍ മാനേജര്‍ വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ മുഖ്യരക്ഷാധികാരിയായ 101 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. 72 സ്‌കൂളുകളില്‍ നിന്നായി 3000 ത്തോളം മത്സരാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും. എഇഓ ആനിയമ്മ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ നായര്‍, അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈഹാനത്ത് ഷുക്കൂര്‍, എച്ച് എം ഫോറം സെക്രട്ടറി ആസാദ് കെ എസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ ശോഭാ കെ എസ്, അജി എം എസ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രേഖാ രാജപ്പന്‍, പിടിഎ പ്രസിഡന്റ്് രാജീവ് ഏലിയാസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?