വെള്ളത്തൂവല്‍ പഞ്ചായത്തില്‍ ശുചിത്വ സന്ദേശ യാത്ര നടത്തി
വെള്ളത്തൂവല്‍ പഞ്ചായത്തില്‍ ശുചിത്വ സന്ദേശ യാത്ര നടത്തി
ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛതാഹി സേവ ക്യാമ്പയിന്റെയും സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന കൈയോടു കൈ പദ്ധതിയുടെയും ഭാഗമായി വെള്ളത്തൂവല്‍ പഞ്ചായത്തില്‍ ശുചിത്വ സന്ദേശ യാത്ര നടത്തി. തോക്കുപാറയില്‍നിന്ന് ആരംഭിച്ച യാത്ര വെള്ളത്തൂവല്‍ ടൗണില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് സിദ്ധിക്ക് ഉദ്ഘാടനം ചെയ്തു.
വെള്ളത്തൂവല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജാസ്മി അമാന്‍, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഭാഗ്യരാജ് കെ ആര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി സി ജയന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ എന്‍ സജികുമാര്‍, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ബാബു പൊന്നോത്ത് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?