ഇരട്ടയാര്‍ പഞ്ചായത്തില്‍ പെണ്‍കുട്ടികള്‍ക്കായി സൗജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു

ഇരട്ടയാര്‍ പഞ്ചായത്തില്‍ പെണ്‍കുട്ടികള്‍ക്കായി സൗജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു

Oct 31, 2026 - 15:49
 0
ഇരട്ടയാര്‍ പഞ്ചായത്തില്‍ പെണ്‍കുട്ടികള്‍ക്കായി സൗജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തില്‍ പെണ്‍കുട്ടികള്‍ക്കായി ആരംഭിച്ച സൗജന്യ കരാട്ടെ പരിശീലനം പ്രസിഡന്റ് രജനി കെ എ ഉദ്ഘാടനം ചെയ്തു. പെണ്‍കുട്ടികളുടെ ആത്മവിശ്വാസവും സുരക്ഷയും ലക്ഷ്യമിട്ട് 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  സിജോ ഇലന്തൂര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  മേരിക്കുട്ടി പൗലോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസമ്മ മാത്യു, മിനി പ്രതീഷ്, രാജി ഹരികുമാര്‍, ജാന്‍സി ടോമി, ഷിബാ അജയ്, ജിഷ ഷാജി, സെക്രട്ടറി ധനേഷ് ബി., അസിസ്റ്റന്റ് സെക്രട്ടറി ത്രേസ്യാമ്മ, കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ അനു ജോയി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍  ബിന്ദു കെ. എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കരാട്ടെ പരിശീലകന്‍ അഗസ്റ്റിന്‍ എം ഓവേലില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ശനി, ഞായര്‍ ദിവസങ്ങളില്‍ തുടര്‍ച്ചയായ പരിശീലന ക്ലാസുകള്‍ വനിതാ സാംസ്‌കാരിക നിലയത്തില്‍വച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow