വാഴത്തോപ്പ് പഞ്ചായത്ത് വനിതാ കലോത്സവം നടത്തി

വാഴത്തോപ്പ് പഞ്ചായത്ത് വനിതാ കലോത്സവം നടത്തി

Oct 31, 2026 - 14:01
 0
വാഴത്തോപ്പ് പഞ്ചായത്ത് വനിതാ കലോത്സവം നടത്തി
This is the title of the web page

ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തും വനിതാ ശിശുവികസന വകുപ്പുംചേര്‍ന്ന് തടിയമ്പാട്ട് 'മിഴിവ് 2026' എന്ന പേരില്‍ വനിതാ കലോത്സവം നടത്തി. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്തു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷയായി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. വിവിധ വാര്‍ഡുകളില്‍നിന്നുള്ളവര്‍ കലാമത്സരങ്ങളില്‍ പങ്കെടുത്തു. 18 മുതല്‍ 60 വയസ് വരെയുള്ള ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രച്ഛന്നവേഷം, നാടകഗാനം, സംഘനൃത്തം, കിച്ചണ്‍ മ്യൂസിക് തുടങ്ങിയ ഇനങ്ങളില്‍ മത്സരിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിന്‍ വില്‍സണ്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷോബി ജെയ്സണ്‍, സിബി മത്തായി, പ്രഭാ തങ്കച്ചന്‍, പഞ്ചായത്തംഗങ്ങളായ സാലി ബാബു, സിജി ചാക്കോ, റെന്‍സി സിബി, ജോസഫ് പാലാട്ടില്‍, രവി, അമ്മിണി ജോസ്, രാജു ജോസഫ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അലോഷ്യ ജോസഫ് എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow