കോണ്‍ഗ്രസ് കട്ടപ്പനയില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
കോണ്‍ഗ്രസ് കട്ടപ്പനയില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ 42-ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. ഗാന്ധിസ്‌ക്വയറില്‍ സ്ഥാപിച്ച ഛായാചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷാര്‍ച്ചന നടത്തി. കട്ടപ്പനയില്‍വച്ച് തനിക്കെതിരെ വന്ന ആക്രമിയെ പിന്തുടര്‍ന്ന് പിടികൂടിയ ഇടുക്കിയുടെ പെണ്‍കരുത്ത് വീണാ സജി, മാന്നാനം എംഇഎസ് കോളേജില്‍ കെഎസ്‌യു പാനലില്‍ മത്സരിച്ച് വിജയിച്ച കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഏലിയാസ് എബ്രഹാം എന്നിവരെ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അനുസ്മരണ പ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍, ജോണി കുളംപള്ളി, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ ജെ ബെന്നി, മനോജ് മുരളി, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ ലീലാമ്മ ബേബി, നേതാക്കളായ ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കല്‍, സി എം തങ്കച്ചന്‍, എബ്രഹാം പന്തംമാക്കല്‍, പ്രശാന്ത് രാജു, ബീനാ ടോമി, ലിസി ജോണി, സോണിയ ജെയ്ബി, സന്തോഷ് ഓലിനാല്‍, റൂബി വേഴമ്പത്തോട്ടം, രത്‌നമ്മ സുരേന്ദ്രന്‍, ഷിബു പുത്തന്‍പുര, ബീനാ ജോബി, അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍, കെ എസ് സജീവ്, പൊന്നപ്പന്‍ അഞ്ചപ്ര, ജാക്‌സന്‍ സ്‌കറിയ, രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?