ചൊക്രമുടിയിലെ അനധികൃത പട്ടയങ്ങള്‍ റദ്ദാക്കിയ നടപടി തടഞ്ഞ് ഹൈക്കോടതി:  പ്രതിഷേധവുമായി ആദിവാസികള്‍ 

ചൊക്രമുടിയിലെ അനധികൃത പട്ടയങ്ങള്‍ റദ്ദാക്കിയ നടപടി തടഞ്ഞ് ഹൈക്കോടതി:  പ്രതിഷേധവുമായി ആദിവാസികള്‍ 

Oct 31, 2026 - 12:12
 0
ചൊക്രമുടിയിലെ അനധികൃത പട്ടയങ്ങള്‍ റദ്ദാക്കിയ നടപടി തടഞ്ഞ് ഹൈക്കോടതി:  പ്രതിഷേധവുമായി ആദിവാസികള്‍ 
This is the title of the web page

ഇടുക്കി: ചൊക്രമുടിയിലെ അനധികൃത പട്ടയങ്ങള്‍ റദ്ദ് ചെയ്ത റവന്യു വകുപ്പിന്റെ നടപടി ഹൈക്കോടതി തടഞ്ഞതോടെ പ്രതിഷേധവുമായി ആദിവാസികള്‍ രംഗത്ത്. കോടതിയില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കാത്തത്തിനാലാണ് കോടതി ഇടപെടല്‍ ഉണ്ടായതെന്നും സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നും ആദിവാസി കുടുംബങ്ങള്‍ ആവശ്യപ്പെട്ടു. കൈയേറ്റക്കാര്‍ മേഖലയില്‍ തിരിച്ചെത്തുന്ന സാഹചര്യമുണ്ടായാല്‍ നൂറോളം കുടുംബങ്ങള്‍ ചൊക്രമുടിയില്‍ കുടില്‍കെട്ടി താമസിച്ച് സമരം നടത്തുമെന്നും ഇവര്‍ പറഞ്ഞു. 
ചൊക്രമുടിയില്‍ ഭൂമി കൈയേറി വ്യാജപട്ടയം ചമച്ചാണ് മറിച്ചുവിറ്റതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കൈയേറ്റം ഒഴിപ്പിച്ച് ഭൂമി ഏറ്റെടുക്കുകയും വ്യാജ പട്ടയങ്ങള്‍ റദ്ദാക്കുകയും ചെയ്തു. വ്യാജപട്ടയമുണ്ടാക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ പട്ടയ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കോടതിയില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയില്ലെന്നാണ് ആദിവാസി കുടുംബങ്ങളുടെ ആരോപണം. ഇവര്‍ക്ക് പിന്തുണയറിയിച്ച് പരിസ്ഥിതി സംഘടനയായ ഗ്രീന്‍ കെയര്‍ കേരളയും രംഗത്തെത്തി. ആദിവാസികള്‍ക്കൊപ്പം സമരരംഗത്ത് മുന്‍നിരിയിലുണ്ടാകുമെന്നും ഉദ്യോഗസ്ഥ- മാഫിയാ കൂട്ടുകെട്ടാണ് ഇതിനുപിന്നിലെന്നും ജില്ലാ ജനററല്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രന്‍ പറഞ്ഞു. എല്ലാരേഖകളും റവന്യു വകുപ്പിന്റെ പക്കല്‍ ഉണ്ടായിരുന്നിട്ടും ഇവ ഹാജരാക്കാതെ കൈയേറ്റക്കാര്‍ക്ക് അനുകൂല സാഹചര്യമൊരുക്കിയത് സംബബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow