കട്ടപ്പന ബിആര്‍സിയില്‍ അധ്യാപക ശില്‍പശാല നടത്തി

കട്ടപ്പന ബിആര്‍സിയില്‍ അധ്യാപക ശില്‍പശാല നടത്തി

Oct 31, 2026 - 10:40
 0
കട്ടപ്പന ബിആര്‍സിയില്‍ അധ്യാപക ശില്‍പശാല നടത്തി
This is the title of the web page

ഇടുക്കി: പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ പഠനരംഗത്ത് നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കട്ടപ്പന ബിആര്‍സിയില്‍ 'നവജീവനം' അധ്യാപക ശില്‍പശാല നടത്തി. കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റാണി ദീപ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ സിയാ മുഹമ്മദ് പദ്ധതി വിശദീകരണം നടത്തി. ഡിആര്‍ജി അംഗങ്ങളായ ഗബ്രിയേല്‍ പി എ, രാജി പി ജോസഫ്, മാത്യു ജോസഫ്, അതുല്‍ സിബി, സിസ്റ്റര്‍ സോണിയ, ജോഫി ജോസഫ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. പ്രോഗ്രാം ഓഫീസര്‍മാരായ സുനില്‍ ടി തോമസ്, ഷിബു എന്‍, ജ്യോതിമോള്‍ ജോയി, ബിജിമോള്‍ ദേവസ്യ, ഷൈമ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow