സംരക്ഷണ ഭിത്തി ഇടിഞ്ഞ് രൂപപ്പെട്ടത് ഭീമന്‍ ഗര്‍ത്തം: കട്ടപ്പന കുന്തളംപാറ റോഡില്‍ അപകടക്കെണി

സംരക്ഷണ ഭിത്തി ഇടിഞ്ഞ് രൂപപ്പെട്ടത് ഭീമന്‍ ഗര്‍ത്തം: കട്ടപ്പന കുന്തളംപാറ റോഡില്‍ അപകടക്കെണി

Oct 31, 2026 - 11:01
 0
സംരക്ഷണ ഭിത്തി ഇടിഞ്ഞ് രൂപപ്പെട്ടത് ഭീമന്‍ ഗര്‍ത്തം: കട്ടപ്പന കുന്തളംപാറ റോഡില്‍ അപകടക്കെണി
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തില്‍ മാര്‍ക്കറ്റ് ജങ്ഷന്‍-കുന്തളംപാറ പിഡബ്ല്യുഡി റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് രൂപപ്പെട്ട ഭീമന്‍ ഗര്‍ത്തം വാഹന, കാല്‍നടയാത്രികര്‍ക്ക് ഭീഷണി. വാഹനത്തിരക്കേറിയ പാതയില്‍ ട്രഷറിക്കുസമീപമാണ് അപകടക്കെണി. കോണ്‍ക്രീറ്റ് ചെയ്ത സംരക്ഷണഭിത്തിയുടെ അഞ്ച് മീറ്റര്‍ ഭാഗം ഒരുമാസം മുമ്പാണ് കനത്തമഴയില്‍ നിലംപൊത്തിയത്. ഒരാഴ്ച മുമ്പ് പെയ്ത മഴയില്‍ ടാറിങ്ങിനോടുചേര്‍ന്ന് വീണ്ടും മണ്ണിടിഞ്ഞു. റോഡിന്റെ അടിവശത്തും വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. നിലവില്‍ റിബണ്‍ വലിച്ചുകെട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭിത്തി പുനര്‍നിര്‍മിക്കാന്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് സ്‌കൂളിലേക്കും തിരിച്ചും ഈ റൂട്ടിലൂടെയാണ് കടന്നുപോകുന്നത്. മഴ തുടരുന്നതിനാല്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നു. രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്. റോഡിനോടുചേര്‍ന്നുള്ള 11 കെ വി വൈദ്യുതി പോസ്റ്റും അപകടാവസ്ഥയിലായി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow