പഴയ മൂന്നാറിലെ പാലം നിര്‍മാണം അവസാന ഘട്ടത്തില്‍
പഴയ മൂന്നാറിലെ പാലം നിര്‍മാണം അവസാന ഘട്ടത്തില്‍
ഇടുക്കി: പഴയ മൂന്നാറിനെയും ചൊക്കനാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് പകരം നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍. ഹൈറേഞ്ച് ക്ലബ്ബിന് സമീപമുണ്ടായിരുന്ന പാലം 2018ലെ പ്രളയത്തിലാണ് തകര്‍ന്നത്. പാലം തകര്‍ന്നതോടെ ഈ പാലത്തെ ആശ്രയിച്ചിരുന്ന നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി. പാലത്തിലൂടെ വേഗത്തില്‍ ടൗണിലെത്തിയിരുന്ന കുടുംബങ്ങള്‍ യാത്രക്കായി അധിക ദൂരം സഞ്ചരിക്കേണ്ട സ്ഥിതിയായി. ഇതോടെയാണ് ഇവിടെ പാലം വേണമെന്ന ആവശ്യം ഉര്‍ന്നത്. തുടര്‍ന്ന് എം പി ഫണ്ടില്‍നിന്ന് 70 ലക്ഷം രൂപയും മൂന്നാര്‍ പഞ്ചായത്തില്‍നിന്ന് 15 ലക്ഷം രൂപയും അനുവദിച്ചു. ഇത് ചെലവഴിച്ചാണ് നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ വേഗത്തില്‍ ടൗണിലെത്താന്‍ സഹായിക്കും. പഴയ മൂന്നാറിലെ രണ്ട് പാലങ്ങളായിരുന്നു പ്രളയത്തില്‍ തകര്‍ന്നത്. അതിലൊരു പാലത്തിന്റെ നിര്‍മാണ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
What's Your Reaction?