നാമമാത്ര വേതന വര്‍ധനയുടെ ഉത്തരവ് പിന്‍വലിക്കണം: ബിഎംഎസ് തോട്ടം തൊഴിലാളി പണിമുടക്ക് 26ന്

നാമമാത്ര വേതന വര്‍ധനയുടെ ഉത്തരവ് പിന്‍വലിക്കണം: ബിഎംഎസ് തോട്ടം തൊഴിലാളി പണിമുടക്ക് 26ന്

Mar 23, 2026 - 16:23
 0
നാമമാത്ര വേതന വര്‍ധനയുടെ ഉത്തരവ് പിന്‍വലിക്കണം: ബിഎംഎസ് തോട്ടം തൊഴിലാളി പണിമുടക്ക് 26ന്
This is the title of the web page

ഇടുക്കി: തോട്ടം തൊഴിലാളികള്‍ക്ക് നാമമാത്ര വേതനം വര്‍ധിപ്പിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് 26ന് തോട്ടം തൊഴിലാളി പണിമുടക്ക് നടത്തും. പ്രതിദിന വേതനം 900 രൂപയാക്കുക, ക്ഷാമബത്ത ഉള്‍പ്പെടെയുള്ള ആനുകൂല്യം വര്‍ധിപ്പിക്കുക, ബോണസ് വിതരണം ചെയ്യുക, സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന 13 തോട്ടങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുക എന്നീ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്ലാന്റേഷന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ജനറല്‍ സെക്രട്ടറി പിഎല്‍സി അംഗം എന്‍ ബി ശശിധരന്‍, പ്ലാന്റേഷന്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബി വിജയന്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ സി സിനീഷ്‌കുമാര്‍, ഫെഡറേഷന്‍ ട്രഷറര്‍ എസ് ജി മഹേഷ്, ടി എസ്റ്റേറ്റ് മസ്ദൂര്‍ സംഘം ജനറല്‍ സെക്രട്ടറി പി ഭുവനേന്ദ്രന്‍, ഫെഡറേഷന്‍ സമിതി അംഗം പി മോഹനന്‍, ബിഎംഎസ് കട്ടപ്പന മേഖലാ സെക്രട്ടറി പി പി ഷാജി എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow