ഇന്ധന വില വര്‍ധന: കോണ്‍ഗ്രസ് കുമളിയില്‍ പ്രതിഷേധ പ്രകടനം നടത്തി

ഇന്ധന വില വര്‍ധന: കോണ്‍ഗ്രസ് കുമളിയില്‍ പ്രതിഷേധ പ്രകടനം നടത്തി

May 17, 2026 - 12:52
 0
ഇന്ധന വില വര്‍ധന: കോണ്‍ഗ്രസ് കുമളിയില്‍ പ്രതിഷേധ പ്രകടനം നടത്തി
This is the title of the web page

ഇടുക്കി: ഇന്ധനവില വര്‍ധനയിലും പാചകവാതക ക്ഷാമത്തിനുമെതിരെ കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കുമളിയില്‍ സ്‌കൂട്ടറും ഉന്തുവണ്ടിയില്‍ പാചകവാതക സിലിണ്ടറും തള്ളി പ്രതിഷേധിച്ചു. നിയുക്ത എംഎല്‍എ അഡ്വ. സിറിയക് തോമസ് യോഗം ഉദ്ഘാടനംചെയ്തു. പീരുമേട് ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരക്കാട്ട് അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍, ജില്ലാ പഞ്ചായത്തംഗം ആന്‍സി ജയിംസ്, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി, നേതാക്കളായ പി പി റഹിം, വി വി മുരളി, കെ രാജന്‍, ജസ്റ്റിന്‍ ജോണ്‍, അജി കീഴ്‌വാറ്റ്, സന്തോഷ് പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow