ഫാ. ജോസഫ് കോയിക്കലിന് നാടിന്റെ യാത്രാമൊഴി

ഫാ. ജോസഫ് കോയിക്കലിന് നാടിന്റെ യാത്രാമൊഴി

May 17, 2026 - 11:24
 0
ഫാ. ജോസഫ് കോയിക്കലിന് നാടിന്റെ യാത്രാമൊഴി
This is the title of the web page

ഇടുക്കി: ഇടുക്കി രൂപതയിലെ മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളി വികാരി ഫാ. ജോസഫ് കോയിക്കലിന്റെ (43) വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ഇടവക സമൂഹവും നാടും. ഭൗതികശരീരം ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3ന് കൂമ്പന്‍പാറ ഫാത്തിമ മാതാ ഫൊറോനാ പള്ളിയില്‍ സംസ്‌കരിക്കും. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ശനിയാഴ്ച പകല്‍ 12ഓടെ നെല്ലിമറ്റത്തിനുസമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുമ്പാണ് ഫാ. ജോസഫ് കോയിക്കല്‍ മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളിയില്‍ വികാരിയായി ചുമതലയേല്‍ക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഇടവക ജനങ്ങളുടെയും പ്രദേശവാസികളുടെയും പ്രിയങ്കരനായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ശനിയാഴ്ച രാത്രി മുതല്‍ മുരിക്കുംതൊട്ടി പള്ളിയില്‍ പൊതുദര്‍ശനത്തില്‍ നൂറുകണക്കിന് വിശ്വാസികളും പ്രദേശവാസികളും അന്ത്യാഞ്ജലി അര്‍പ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow