ഓണ വിപണയില്‍ രുചി വൈവിധ്യങ്ങള്‍ എത്തിക്കാനൊരുങ്ങി നെടുങ്കണ്ടത്തെ ലക്ഷ്മി കുടുംബ ശ്രീ സംരംഭം 

ഓണ വിപണയില്‍ രുചി വൈവിധ്യങ്ങള്‍ എത്തിക്കാനൊരുങ്ങി നെടുങ്കണ്ടത്തെ ലക്ഷ്മി കുടുംബ ശ്രീ സംരംഭം 

Aug 22, 2026 - 11:43
 0
ഓണ വിപണയില്‍ രുചി വൈവിധ്യങ്ങള്‍ എത്തിക്കാനൊരുങ്ങി നെടുങ്കണ്ടത്തെ ലക്ഷ്മി കുടുംബ ശ്രീ സംരംഭം 
This is the title of the web page

ഇടുക്കി: ഓണ വിപണിയില്‍ രുചി വൈവിധ്യങ്ങള്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നെടുങ്കണ്ടത്തെ ലക്ഷ്മി കുടുംബ ശ്രീ സംരംഭം. ഗുണമേന്മയേറിയ ചിപ്സും ശര്‍ക്കര വരട്ടിയും ചക്ക വറുത്തുമൊക്കെ തയാറാക്കുന്ന തിരക്കിലാണിവര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള എക്സിബിഷനുകളില്‍ കേരളത്തെ പ്രതിനിധീകരിച്ച് അഞ്ച് വനിതകളുടെ ഉടമസ്ഥതയിലുള്ള ഈ സംരംഭം നിരവധി തവണ പങ്കെടുത്തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഓണകിറ്റിനായ ഉപ്പേരിയും ശര്‍ക്കര വരട്ടിയും തയാറാക്കി ഇവര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. ഇത്തവണ, നാട്ടുകാരില്‍നിന്ന് നിരവധി ഓര്‍ഡറുകള്‍ ഉണ്ട്. ഹൈറേഞ്ചിലെ കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന ഏത്തക്കായും ചക്കയും മാങ്ങയും ഒക്കെ ഉപയോഗിച്ചാണ് വിവിധ ഉല്‍പ്പന്നങ്ങള്‍ ഒരുക്കുന്നത്. ഈ ഓണക്കാലത്ത് 10 ഓളം പേര്‍ക്ക് തൊഴില്‍ നല്‍കാനും ഇവര്‍ക്ക് സാധിച്ചു. ഉപ്പേരി, ശര്‍ക്കര വരട്ടി, കളിയടക്ക, ചക്ക വറുത്തത് എന്നിവ കൂടാതെ വിവിധ ഇനം അച്ചാറുകളും ധാന്യപൊടികളും അടക്കമുള്ള ഭക്ഷ്യ വസ്തുക്കളും ഇവര്‍ തയാറാക്കുന്നു. ഈ ഓണകാലത്ത്, വിവിധ തരം പായസങ്ങളും വിപണയില്‍ എത്തിയ്ക്കുകയാണ് ലക്ഷ്മി കുടുംബശ്രീ കൂട്ടായ്മ.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow