കേരള വ്യാപാരി വ്യവസായി സമിതി ലബ്ബക്കട യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു 

കേരള വ്യാപാരി വ്യവസായി സമിതി ലബ്ബക്കട യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു 

Jun 29, 2026 - 17:11
 0
കേരള വ്യാപാരി വ്യവസായി സമിതി ലബ്ബക്കട യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു 
This is the title of the web page

ഇടുക്കി: കേരള വ്യാപാരി വ്യവസായി സമിതി ലബ്ബക്കട യൂണിറ്റ് വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. ജില്ലാ സെക്രട്ടറി സാജന്‍ കുന്നേല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ വ്യാപനവും കുത്തക സ്ഥാപനങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഗ്രാമപ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെ ബാധിക്കുന്നുവെന്നും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും ചെറുകിട വ്യാപാര സ്ഥാപനങ്ങളെ നിലനിര്‍ത്താന്‍ സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിഎസ്ടി രജിസ്‌ട്രേഷനും പഞ്ചായത്ത് ലൈസന്‍സും ഇല്ലാതെ വാഹനങ്ങളില്‍ നടക്കുന്ന വ്യാപാരം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ട്രഷറര്‍ നൗഷാദ് ആലുംമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ബാബു സ്‌കറിയയെ രക്ഷാധികാരിയായും കെ എസ് ബിജുവിനെ പ്രസിഡന്റായും അഭിലാഷ് മാത്യുവിനെ സെക്രട്ടറിയായും ജോയ്‌സ് ജോസ് തുരുത്തിക്കരയെ ട്രഷററായും തെരഞ്ഞെടുത്തു. അനില്‍ ചെമ്പംപുരയിടം, ഷൈനി പ്രിന്റടെക് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും ബിബിന്‍ മങ്ങാട്ട്, ബീന ഷാജി എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. അനീഷ് ജോസഫ്, സോബിന്‍ ജോസ്, സാലു മത്തായി, മനോജ്, ലത എന്നിവരെയും ഏരിയ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ജില്ലാ നേതാക്കളായ മജീഷ് ജേക്കബ്, ആല്‍വിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow