വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ കടുവയെ പിടികൂടാന്‍ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി
വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ കടുവയെ പിടികൂടാന്‍ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി
ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നിറങ്ങിയ കടുവയെ പിടികൂടാന്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. അഞ്ച് വയസുള്ള ആണ്‍പുലിയാണ് കൂട്ടിലായത്.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തുകയും ജനങ്ങളില്‍ ആശങ്ക പരക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വനംവകുപ്പ് കാവല്‍ ഏര്‍പ്പെടുത്തുകയും കൂട് സ്ഥാപിക്കുകയും ചെയ്തത്. കൂട്ടിലായ പുലിയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിടും.
What's Your Reaction?