വലിയപാറ മഹാത്മാ എസ്എച്ച്ജി മഴക്കാല ശുചീകരണം നടത്തി
വലിയപാറ മഹാത്മാ എസ്എച്ച്ജി മഴക്കാല ശുചീകരണം നടത്തി
ഇടുക്കി: കട്ടപ്പന വലിയപാറ മഹാത്മാ എസ്എച്ച്ജി മഴക്കാലശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ രഞ്ജിനി സജീവ് ഉദ്ഘാടനം ചെയ്തു. എസ്എന്‍ ജങ്ഷന്‍- വലിയപാറ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകള്‍ വെട്ടിതെളിച്ചു. കട്ടപ്പന നഗരസഭ മുന്‍ കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍, സംഘം പ്രസിഡന്റ് ജോര്‍ജ് മാവുങ്കല്‍, സെക്രട്ടറി കുര്യാക്കോസ് കെ വി, റോയിച്ചന്‍ പാറക്കല്‍, റോയി തോമസ്, ജോസ് ചൂരക്കാട്ട്, തോമസ് അപ്പോളോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?