എന്‍എസ്എസ് പതാകദിനം ആചരിച്ചു

എന്‍എസ്എസ് പതാകദിനം ആചരിച്ചു

Oct 31, 2026 - 13:57
 0
എന്‍എസ്എസ് പതാകദിനം ആചരിച്ചു
This is the title of the web page

ഇടുക്കി: കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മപാഠശാലയില്‍ എന്‍എസ്എസ് പതാകദിനം ആചരിച്ചു. ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ പതാക ഉയര്‍ത്തി. എന്‍എസ്എസിന്റെ ജനാധിപത്യ മര്യാദകളും സംഘടനാ സംവിധാനങ്ങളും പൂര്‍ണമായി തകര്‍ത്ത സംഘടനാ നേതൃത്വത്തിനെതിരെ നിയമപോരാട്ടങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. മന്നത്ത് ആചാര്യന്റെ പ്രതിമയ്ക്കുമുന്നില്‍ ദീപം തെളിച്ച് പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടത്തി. യൂണിയന്‍ സെക്രട്ടറി എ ജെ രവീന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാരവാഹികള്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow