ചലച്ചിത്ര മേളകളില്‍ പുരസ്‌കാര പെരുമഴയുമായി 'എ പ്രെഗ്‌നന്റ് വിഡോ': അവിസ്മരണീയ പ്രകടനവുമായി ഇടുക്കി സ്വദേശിനി ട്വിങ്കിള്‍ ജോബി

ചലച്ചിത്ര മേളകളില്‍ പുരസ്‌കാര പെരുമഴയുമായി 'എ പ്രെഗ്‌നന്റ് വിഡോ': അവിസ്മരണീയ പ്രകടനവുമായി ഇടുക്കി സ്വദേശിനി ട്വിങ്കിള്‍ ജോബി

Apr 26, 2026 - 16:42
 0
ചലച്ചിത്ര മേളകളില്‍ പുരസ്‌കാര പെരുമഴയുമായി 'എ പ്രെഗ്‌നന്റ് വിഡോ': അവിസ്മരണീയ പ്രകടനവുമായി ഇടുക്കി സ്വദേശിനി ട്വിങ്കിള്‍ ജോബി
This is the title of the web page

ഇടുക്കി: ചലച്ചിത്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മലയാള സിനിമ 'എ പ്രെഗ്‌നന്റ് വിഡോ'യും നടി ട്വിങ്കിള്‍ ജോബിയും. പൂനെയില്‍ നടന്ന ദ ബുദ്ധ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ട്വിങ്കിള്‍ ജോബി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം 'എ പ്രെഗ്‌നന്റ് വിഡോ'യ്ക്ക് ലഭിച്ചു. ഏഴാമത് വിന്ധ്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലും ട്വിങ്കിള്‍ തന്നെ മികച്ച നടി. ദേശീയ വിഭാഗത്തില്‍ ഫീച്ചര്‍ ഫിലിമായി എ പ്രെഗ്‌നന്റ് വിഡോ തെരഞ്ഞെടുക്കപ്പെട്ടു. അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ വിധവ, അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥപറയുന്ന സിനിമ ഉണ്ണി കെ ആര്‍ ആണ് സംവിധാനം ചെയ്തത്. ഇടുക്കി സ്വദേശിനി കൂടിയായ ട്വിങ്കിള്‍ ജോബി പ്രധാന കഥാപാത്രത്തെ അവിസ്മരണീയമാക്കി. ഉണ്ണി കെ ആറിന്റെ കഥയ്ക്ക് മാധ്യമപ്രവര്‍ത്തകന്‍ രാജേഷ് തില്ലങ്കേരിയുടേതാണ് തിരക്കഥയും സംഭാഷണവും.

രാജസ്ഥാനിലെ ജയിപ്പൂരില്‍ നടന്ന അമോദിനി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും മികച്ച നടിക്കുള്ള പുരസ്‌കാരം ട്വിങ്കിളിനെ തേടിയെത്തി. സിനിമയുടെ രചയിതാവ് രാജേഷ് തില്ലങ്കേരിക്ക് മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡും ലഭിച്ചു. ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന 22-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ശ്രീലങ്ക സിലോണ്‍ 2026ല്‍ മികച്ച സമൂഹിക പ്രതിബദ്ധതയുള്ള സിനിമയ്ക്കും മികച്ച തിരക്കഥയ്ക്കുമുള്ള അവാര്‍ഡുകള്‍ എ പ്രഗ്‌നന്റ് വിഡോ നേടി.

31-ാമത് കല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, 17-ാമത് ബംഗളുരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, 24-ാമത് പൂനെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, 23-ാമത് ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, 9-ാമത് ഇന്റര്‍നാഷണല്‍ ഫോക് ലോര്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലേക്കും സിനിമ തിരഞ്ഞെടുക്കപ്പെട്ടു.

വ്യാസചിത്രയുടെ ബാനറില്‍ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട് അവതരിപ്പിക്കുന്ന ചിത്രം ക്രൗഡ് ക്ലാപ്സ്, സൗ സിനിമാസ് എന്നിവയുടെ ബാനറില്‍ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്, വിനോയി വിഷ്ണു വടക്കേപ്പാട്, സൗമ്യ കെ എസ് എന്നിവരാണ് നിര്‍മാതാക്കള്‍. ശിവന്‍കുട്ടി നായര്‍, അജീഷ് കൃഷണ, അഖില,സജിലാല്‍ നായര്‍, സന്തോഷ് കുറുപ്പ്, തുഷാര പിള്ള, അമയ പ്രസാദ്, ചന്ദ്രന്‍ പാവറട്ടി, അരവിന്ദ് സുബ്രഹ്‌മണ്യം, എ എം സിദ്ദിഖ്, അതീക്ഷിക ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം- സാംലാല്‍ പി തോമസ്, എഡിറ്റര്‍-സുജീര്‍ ബാബു സുരേന്ദ്രന്‍, സംഗീതം- സുധേന്ദുരാജ്, ശബ്ദമിശ്രണം-ആനന്ദ് ബാബു, കളറിസ്റ്റ്-ബിപിന്‍ വര്‍മ്മ, ശബ്ദലേഖനം-ജോയി നായര്‍, സൗണ്ട് എഫക്ട്‌സ്- രാജേഷ് കെ ആര്‍, കലാസംവിധാനം- രതീഷ് വലിയകുളങ്ങര, മേക്കപ്പ് ചീഫ്-ജയന്‍ പൂങ്കുളം, മേക്കപ്പ്മാന്‍- സുധീഷ് ഇരുവൈകോണം, ക്യൂറേറ്റര്‍-രാജേഷ് കുമാര്‍, സബ് ടൈറ്റില്‍സ്- വണ്‍ഇഞ്ച് ബാരിയര്‍, ഓഫീസ് ഹെഡ്-കലാ ബൈജു, അഡീഷണല്‍ സോങ്- പോളി വര്‍ഗീസ്, ഗാനരചന-ഡോ. സുകേഷ്, ഡോ. ബിജു ബാലകൃഷ്ണന്‍, തുമ്പൂര്‍ സുബ്രഹ്‌മണ്യം, ബിജു പ്രഹ്ലാദ്, കീര്‍ത്തനം ഭാസ്‌കര്‍, ഗുപ്ത വടക്കേപ്പാട്, അസോസിയേറ്റ് ഡയറക്ടര്‍- ബൈജു ഭാസ്‌കര്‍, രാജേഷ് അങ്കോത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍-സജേഷ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ കല്ലാര്‍, പിആര്‍ഒ- എ എസ് ദിനേശ്.

What's Your Reaction?

like

dislike

love

funny

angry

sad

wow