അടിമാലി തോക്കുപാറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു: സംസ്‌കാരം അടിമാലി പൊതുശ്മശാനത്തില്‍
അടിമാലി തോക്കുപാറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു: സംസ്‌കാരം അടിമാലി പൊതുശ്മശാനത്തില്‍
ഇടുക്കി: അടിമാലി തോക്കുപാറയില്‍ പുരയിടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. ഏഴ് മാസം വളര്‍ച്ചയുള്ള ആണ്‍കുഞ്ഞാണെന്നാണ് പ്രാഥമിക വിവരം. ബന്ധുക്കള്‍ വിസമ്മതിച്ചതോടെ മൃതദേഹം പള്ളിവാസല്‍ പഞ്ചായത്ത് ഏറ്റെടുത്തു. അടിമാലി പഞ്ചായത്തിന്റെ സഹകരണത്തോടെ അടിമാലി പൊതുശ്മശാനത്തിലായിരിക്കും സംസ്‌കാരം. ഞായറാഴ്ച വൈകിട്ട് 4ഓടെയാണ് തോക്കുപാറയിലെ പുരയിടത്തില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ തോക്കുപാറ സ്വദേശിയായ 25-കാരി വെള്ളത്തൂവല്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന യുവതി ആര്‍ത്തവ സംബന്ധമായ അസുഖമാണെന്നാണ് ആശുപത്രിയില്‍ ആദ്യം അറിയിച്ചിരുന്നത്. പരിശോധനയില്‍ വിവരം തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചത്. യുവതിയെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.
What's Your Reaction?