കഞ്ഞിക്കുഴി പഞ്ചായത്തില്‍ വയോജന സംഗമം നടത്തി
കഞ്ഞിക്കുഴി പഞ്ചായത്തില്‍ വയോജന സംഗമം നടത്തി
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വയോജന സംഗമം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 18 വാര്‍ഡില്‍ നിന്നുള്ള മുതിര്‍ന്ന പൗരന്മാരെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി മുഖ്യപ്രഭാഷണം നടത്തി. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജോബി ചാലില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദീപാ ജോസഫ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം സാവത്രി സതീശന്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിബിച്ചന് മനയ്ക്കല്‍, സെക്രട്ടറി അതുല്യ വി കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?