വണ്ടിപ്പെരിയാര്‍ ആഞ്ഞിലിക്കാവ് ദേവീക്ഷേത്രത്തില്‍ മോഷണം നടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍
വണ്ടിപ്പെരിയാര്‍ ആഞ്ഞിലിക്കാവ് ദേവീക്ഷേത്രത്തില്‍ മോഷണം നടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍
ഇടുക്കി: വണ്ടിപ്പെരിയാര്‍ മാട്ടുംമൂട് ആഞ്ഞിലിക്കാവ് ദേവീക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികളം വണ്ടിപ്പെരിയാര്‍ പൊലീസ് പിടികൂടി. നെല്ലിമല എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന അരുണ്‍ (33)
നെല്ലിമല ആറ്റൊരം ഭാഗത്ത് താമസിക്കുന്ന ഒറ്റപ്ലാക്കല്‍ വീട്ടില്‍ രഞ്ജിത്ത്(30) ചോറ്റുപാറ കോണിമാറാ എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന ശിവ (30)എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്രത്തില്‍നിന്ന് മോഷ്ടിച്ച വിളക്കുകള്‍, ഓട്ടുരുളികള്‍, കുട്ടകം, വെള്ളി കുടം, നേര്‍ച്ചപെട്ടി തുടങ്ങിയ സാധനങ്ങളും കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. അമ്പലത്തിനടുത്താണ് രഞ്ജിത്ത് താമസിക്കുന്നത്. അരുണും, ശിവയും ഇവിടെ സ്ഥിരമായി എത്താറുണ്ടായിരുന്നു. തുടര്‍ന്ന് അരുണ്‍ നടത്തിയ ആസൂത്രണത്തിലാണ് മോഷണം നടത്തിയത്. കൈക്കലാക്കിയ വെള്ളികുടം വില്‍ക്കുന്നതിനായി നേര്‍ച്ചപ്പെട്ടിയില്‍ നിന്നെടുത്ത തുകയുമായി രഞ്ജിത്ത് കോട്ടയത്തേക്ക് പോകുന്നവഴിയാണ് ഇയാളെ പിടികൂടിയത്. ബാക്കി രണ്ടുപേരും സംഭവസ്ഥലത്തുതന്നെ ഉണ്ടായിരുന്നു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എസ്‌ഐമാരായ അക്ബര്‍ സാദിഖ്, അനില്‍കുമാര്‍, ജെയ് ജോണ്‍, എഎസ്‌ഐ ബിനോയി, സതീഷ് ചന്ദ്രന്‍, സന്തോഷ് റെജിമോന്‍, സിപിഒ ബഷീറ്, സനില്‍, എസ്‌സിപിഓ രതീഷ് എന്നിവരാണ് അന്വേഷണം.
What's Your Reaction?