കട്ടപ്പനയില്‍ യുവാവിന് സൂര്യാതപമേറ്റു: കൈത്തണ്ടയില്‍ പൊള്ളലേറ്റ് കുമിളകള്‍ രൂപപ്പെട്ടു
കട്ടപ്പനയില്‍ യുവാവിന് സൂര്യാതപമേറ്റു: കൈത്തണ്ടയില്‍ പൊള്ളലേറ്റ് കുമിളകള്‍ രൂപപ്പെട്ടു
ഇടുക്കി: കട്ടപ്പനയില്‍ യുവാവിന് സൂര്യാതപമേറ്റു. ഇരുപതേക്കര്‍ താഴത്തുവീട്ടില്‍ അജീഷിനാണ് ജോലിക്കിടെ പൊള്ളലേറ്റത്. കുന്തളംപാറയിലെ വര്‍ക്ക്‌ഷോപ്പില്‍ മരപ്പണിക്കിടെയാണ് കൈത്തണ്ടയില്‍ നീറ്റല്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് കൈയില്‍ കെട്ടിയിരുന്ന വാച്ച് അഴിച്ച് പരിശോധിച്ചപ്പോള്‍ കുമിളകള്‍ രൂപപ്പെട്ടതായി കണ്ടത്. ഇദ്ദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. അജീഷിന് മറ്റ് ശാരീരിക ബുദ്ധിമുട്ടുകളില്ല. ഹൈറേഞ്ചില്‍ പകല്‍സമയങ്ങളില്‍ അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ജോലിസമയം ക്രമീകരിക്കണമെന്നും ധാരാളം ശുദ്ധജലം കുടിക്കണമെന്നുമാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചത്.
What's Your Reaction?