റോട്ടറി ക്ലബ് അണക്കരയില്‍ തൊഴില്‍മേള നടത്തി 

റോട്ടറി ക്ലബ് അണക്കരയില്‍ തൊഴില്‍മേള നടത്തി 

Oct 31, 2026 - 16:04
 0
റോട്ടറി ക്ലബ് അണക്കരയില്‍ തൊഴില്‍മേള നടത്തി 
This is the title of the web page

ഇടുക്കി: അണക്കരയില്‍ വിവിധ റോട്ടറി ക്ലബ്ബുകളുടെ നേതൃത്വത്തില്‍ തൊഴില്‍ മേള നടത്തി. അഡ്വ. സിറിയക് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. 100 - ലേറെ പ്രമുഖ കമ്പനികള്‍ പങ്കെടുത്ത ജോബ് ഫെയറില്‍ നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് ലഭിച്ചു. റോട്ടറി ക്ലബ്ബ് ഓഫ് അണക്കര, റോട്ടറി ക്ലബ്ബ് ഓഫ് സ്‌പൈസ് സിറ്റി അണക്കര, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ക്വീന്‍ സിറ്റി എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഡിസ്ട്രിക്ട് ഡയറക്ടര്‍ യൂനുസ് സിദ്ദീഖ് അധ്യക്ഷനായി. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി, കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ്, റോട്ടറി ക്ലബ്ബ് ഭാരവാഹികളായ ജോസുകുട്ടി മാത്യു പയ്യലുമുറിയില്‍, സാബു കെ തോമസ്, മോഹന്‍ മേനോന്‍, ബെന്നി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow