വണ്ടിപ്പെരിയാറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് 120 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നം പിടികൂടി
വണ്ടിപ്പെരിയാറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് 120 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നം പിടികൂടി
ഇടുക്കി: വണ്ടിപ്പെരിയാറിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ പരി ശോധനയില്‍ 120 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നം പിടികൂടി. വണ്ടിപ്പെരിയാറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നാണ് സാധനം പിടികൂടിയത്. സ്ഥാപനത്തിന് 25000 രൂപ പിഴയും ചുമത്തി. വണ്ടിപ്പെരിയാര്‍ കേന്ദ്രീകരിച്ച് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വ്യാപകമായി വില്‍പ്പന നടക്കുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. തമിഴ്‌നാട്ടില്‍നിന്നാണ് ഇവ കൂടുതലായി ഇവിടേയ്ക്ക് എത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരും ദിവസങ്ങളിലും കൂടുതല്‍ പരിശോധന നടത്താനാണ് തീരുമാനം.
What's Your Reaction?