പാമ്പാടുംപാറ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ സംഗമം നടത്തി 

പാമ്പാടുംപാറ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ സംഗമം നടത്തി 

Sep 16, 2026 - 17:26
 0
പാമ്പാടുംപാറ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ സംഗമം നടത്തി 
This is the title of the web page

ഇടുക്കി: പാമ്പാടുംപാറ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ സംഗമവും ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡുവിന്റെ വിതരണവും നടന്നു.  പ്രസിഡന്റ് റൂബി ജോസഫ് ഉദ്ഘാടനം ചെയ്തു. ആകെ 179 പേരാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പട്ടികയില്‍ ഇടം പിടിച്ചത്. ഇവരില്‍ 59 പേര്‍ക്ക് വീട് അനുവദിച്ചു. ബാക്കിയുള്ളവരെ ഘട്ടംഘട്ടമായി പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വൈസ് പ്രസിഡന്റ് ബി സി അനില്‍ അധ്യക്ഷനായി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എസ് യാശോധരന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഷൈജ സണ്ണി, പഞ്ചായത്തംഗങ്ങളായ തങ്കമ്മ രാജന്‍, രാധാകൃഷ്ണപിള്ള, സജിമോന്‍, ഉഷാ സുധാകരന്‍, വിഷ്ണു ശശികുമാര്‍, ആന്‍സമ്മ മാത്യു, സരിത രാജേഷ്, ഷാജി മരുതോലില്‍, സെക്രട്ടറി സ്റ്റാലിന്‍ ജോസ്, ജയമോള്‍ അഖില്‍ ശശി, മോളമ്മ സുരേന്ദ്രന്‍, മിനി മനോജ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow