ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ എക്‌സ് റേ യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒന്നര വര്‍ഷം
ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ എക്‌സ് റേ യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒന്നര വര്‍ഷം

ഇടുക്കി: പാറേമാവിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എക്‌സ് റേ യൂണിറ്റ് പ്രവര്‍ത്തനം നിലച്ചിട്ട് ഒന്നരവര്‍ഷം പിന്നിടുന്നു. പ്രതിദിനം നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. യൂണിറ്റ് പുനരാരംഭിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ജില്ലയുടെ വിവിധ മേഖലകളില്‍നിന്നുള്ള നിരവധിപേര്‍ ഇവിടെ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ഒന്നര വര്‍ഷം മുമ്പാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചത്. നിലവില്‍ കൂടുതല്‍ തുക മുടക്കി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍.
എക്‌സ് റേ ഫിലിം ഇല്ലാത്തതിനാലാണ് ആദ്യം പ്രവര്‍ത്തനം അവസാനിപ്പിച്ചത്. മാസങ്ങള്‍ പിന്നിട്ടതോടെ മെഷീനുകള്‍ തകരാറിലായി. ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തിപ്പിച്ചുതുടങ്ങിയെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ വീണ്ടും തകരാറായി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് പ്രധാന കാരണം. യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും പരിസരവും കാടുകയറി നശിച്ചു. വിഷയത്തില്‍ ജില്ലാ പഞ്ചായത്തും ഇടപെടുന്നില്ല. സാധാരണക്കാരായ നിരവധി രോഗികള്‍ക്ക് പ്രയോജനപ്പെടേണ്ട യൂണിറ്റാണ് അനാഥമായത്.
What's Your Reaction?






