പഠനം പരീക്ഷയില്‍ ജയിക്കാന്‍ മാത്രമല്ല, വിവരശേഖരണത്തിനും പ്രയോജനപ്പെടുത്തണം: കലക്ടര്‍ വി വിഗ്നേശ്വരി
പഠനം പരീക്ഷയില്‍ ജയിക്കാന്‍ മാത്രമല്ല, വിവരശേഖരണത്തിനും പ്രയോജനപ്പെടുത്തണം: കലക്ടര്‍ വി വിഗ്നേശ്വരി
ഇടുക്കി: വിദ്യാര്‍ഥികള്‍ പഠിക്കുന്നത് പരീക്ഷയില്‍ ജയിക്കാന്‍ വേണ്ടി മാത്രമാകരുതെന്നും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനും അറിയാനും ശ്രമിക്കണമെന്നും കലക്ടര്‍ വി വിഗ്നേശ്വരി. വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണ്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. ഹയര്‍ സെക്കന്‍ഡറി പഠനം പ്രധാനപ്പെട്ടതാണെങ്കിലും കൂടുതല്‍ ആകുലപ്പെടേണ്ടതില്ല. വിദ്യാര്‍ഥികള്‍ സന്തോഷമുള്ളവരായിരിക്കുക. ഇത് ആത്മാര്‍ത്ഥതയുള്ളതും മറ്റുള്ളവരെ ഉപദ്രവിക്കാതെയും ലഭിക്കുന്നതാകണം. പ്ലസ്ടു കഴിയുമ്പോള്‍ ലക്ഷ്യമെന്തെന്ന് തിരിച്ചറിയണം. മറ്റുള്ളവരുടെ നേട്ടങ്ങള്‍കണ്ട് ലക്ഷ്യം അതാണെന്ന് ധരിക്കരുത്. ലക്ഷ്യത്തെക്കുറിച്ചുള്ള പൂര്‍ണ ബോധ്യമുണ്ടാകണം. സമൂഹമാധ്യമങ്ങളുടെ ഉപയോഗം അമിതമാകരുത്. അവ ബോധപൂര്‍വം കാണാനും ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു. മാനേജര്‍ ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷനായി. അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോയല്‍ വള്ളിക്കാട്ട്, പ്രിന്‍സിപ്പല്‍ ജിജോ ജോര്‍ജ്, ഹെഡ്മിസ്ട്രസ് അര്‍ച്ചന തോമസ്, പിടിഎ പ്രസിഡന്റ് ജോളി ആലപ്പുരയ്ക്കല്‍, എംപിടിഎ പ്രസിഡന്റ് സോണിയ ബിനോജ്, സ്റ്റാഫ് സെക്രട്ടറി ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?