ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് പദ്ധതി ക്രമക്കേട്: അനര്‍ഹര്‍ കൈപ്പറ്റിയ 1.14 കോടി രൂപ തിരിച്ചുപിടിക്കാന്‍ തീരുമാനം
ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് പദ്ധതി ക്രമക്കേട്: അനര്‍ഹര്‍ കൈപ്പറ്റിയ 1.14 കോടി രൂപ തിരിച്ചുപിടിക്കാന്‍ തീരുമാനം
ഇടുക്കി: ഉപ്പുതറ പഞ്ചായത്തില്‍ ലൈഫ് പദ്ധതി ആനുകൂല്യം അനര്‍ഹമായി കൈപ്പറ്റിയ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ റവന്യു റിക്കവറി അടക്കമുള്ള നടപടിയെടുക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ 27 പേര്‍ അനധികൃതമായി തുക കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. റവന്യു റിക്കവറിക്കായി പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. 2015ലെ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്താണ് ആനുകൂല്യം അനര്‍ഹമായി കൈപ്പറ്റിയത്. വിജിലന്‍സ് അന്വേഷണത്തില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഒരേക്കറിലധികം ഭൂമി, വാസയോഗ്യമായ വീട്, ഒന്നിലധികം വാഹനങ്ങള്‍ എന്നിവയുള്ളവര്‍ അനര്‍ഹമായി പണം കൈപ്പറ്റി. ചിലര്‍ വീട് നിര്‍മിച്ചശേഷം നിര്‍ദ്ദിഷ്ട കാലാവധി അവസാനിക്കുംമുമ്പ് വന്‍ തുകയ്ക്ക് മറിച്ചുവിറ്റതായും കണ്ടെത്തി. ഇത്തരത്തില്‍ അനധികൃതമായി വാങ്ങിയെടുത്ത 1.14 കോടി രൂപ 18 ശതമാനം പലിശ ഉള്‍പ്പെടെ തിരിച്ചുപിടിക്കാനാണ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമെന്ന് പ്രസിഡന്റ് കെ ജെ ജെയിംസ് പറഞ്ഞു. അനര്‍ഹര്‍ പദ്ധതിയില്‍ കയറിപ്പറ്റിയതോടെ അര്‍ഹരായ നിരവധിപേര്‍ പട്ടികയില്‍നിന്ന് പുറത്തായി.
What's Your Reaction?

