ഹോ... അസഹനീയം: കട്ടപ്പന മിനി സിവില്‍ സ്റ്റേഷനിലെ ശുചിമുറികള്‍ വൃത്തിഹീനം
ഹോ... അസഹനീയം: കട്ടപ്പന മിനി സിവില്‍ സ്റ്റേഷനിലെ ശുചിമുറികള്‍ വൃത്തിഹീനം

ഇടുക്കി: കട്ടപ്പന മിനി സിവില്‍ സ്റ്റേഷനിലെ ശുചിമുറികള്‍ വൃത്തിഹീനം. സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സ്ഥിതിയായതോടെ പ്രതിഷേധം ശക്തമായി. യഥാസമയം ശുചിമുറികള്‍ വൃത്തിയാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഡിഇ, എഇ ഓഫീസുകള്‍, എക്‌സൈസ് ഓഫീസ് ഉള്‍പ്പെടെ ഇവിടെ പ്രവര്‍ത്തിക്കുന്നു. പ്രതിദിനം ജീവനക്കാര്‍ക്ക് പുറമേ നൂറുകണക്കിനാളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നുണ്ട്. എന്നാല്‍ ശുചിമുറികള്‍ വൃത്തിഹീമായതിനാല്‍ ഉപയോഗരഹിതമാണ്. യഥാസമയം ഇവ വൃത്തിയാക്കാന്‍ സൗകര്യമില്ലാത്തതാണ് പ്രധാനപ്രശ്‌നം. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അലംഭാവമാണ് കാരണമെന്നും ആക്ഷേപമുണ്ട്. അടിയന്തരമായി ഇവ വൃത്തിയാക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






