ജനപ്രതിനിധികള്‍ നാടിന്റെ വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
ജനപ്രതിനിധികള്‍ നാടിന്റെ വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
ഇടുക്കി: ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ നാടിന്റെ വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടുക്കി രൂപതാ അംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രീയ നേതൃത്വം ഉത്തരവാദിത്വപൂര്‍വം ജനക്ഷേമത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇടുക്കി ഇത്രത്തോളം വളര്‍ന്നത്. ഈ കാലഘട്ടത്തിലും ജനപ്രതിനിധികള്‍ക്ക് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. വന്യമൃഗശല്യം, പട്ടയ പ്രശ്‌നങ്ങള്‍, നിര്‍മാണ നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ പരിഹാരം കണ്ടെത്തേണ്ടതെന്നും ഇടുക്കി രൂപതാധ്യക്ഷന്‍ പറഞ്ഞു. ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും 6 പഞ്ചായത്ത് പ്രസിഡന്റുമാരും രണ്ട് ജില്ലാ പഞ്ചായത്തംഗങ്ങളും നൂറിലധികം വാര്‍ഡ് മെമ്പര്‍മാരും ഇടുക്കി രൂപതാംഗങ്ങളായുണ്ട്. രൂപതാ മുഖ്യ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ അധ്യക്ഷനായി. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍, കെസിവൈഎം രൂപതാ പ്രസിഡന്റ് സാം സണ്ണി, ഫാ. മാര്‍ട്ടിന്‍ പൊന്‍പനാല്‍, ഫാ. ജോസഫ് തച്ചുകുന്നേല്‍, ഫാ. ജോര്‍ജ് തകിടിയേല്‍, ഫാ. ജിന്‍സ് കാരക്കാട്ട്, ഫാ. സെബാസ്റ്റ്യന്‍ മനക്കലേട്ട് എന്നിവര്‍ സംസാരിച്ചു
What's Your Reaction?