എസ്എന്‍ഡിപി യോഗം ബാലജനയോഗം കുട്ടികള്‍ കട്ടപ്പനയില്‍ പഠന-വിനോദയാത്ര നടത്തി
എസ്എന്‍ഡിപി യോഗം ബാലജനയോഗം കുട്ടികള്‍ കട്ടപ്പനയില്‍ പഠന-വിനോദയാത്ര നടത്തി
ഇടുക്കി: എസ്എന്‍ഡിപി യോഗം കട്ടപ്പന ശാഖയിലെ ബാലജനയോഗം കുട്ടികള്‍ക്കായി പഠന-വിനോദയാത്ര നടത്തി. കട്ടപ്പനയിലെ മതേതരത്വത്തിന്റെ പ്രകാശഗോപുരം എന്നറിയപ്പെടുന്ന ശ്രീനാരായണ ഗുരുദേവ കീര്‍ത്തി സ്തംഭം, മലനാട് യൂണിയന്‍ ആസ്ഥാന മന്ദിരം, സമുദായത്തിന്റെ മറ്റ് സ്ഥാപനങ്ങള്‍ എന്നിവടങ്ങള്‍ സന്ദര്‍ശിച്ചു. സര്‍വമത പ്രതിഷ്ഠയുള്ള ഗുരുദേവ കീര്‍ത്തി സ്തംഭം 1978ലാണ് നിര്‍മിച്ചത്. വിശുദ്ധ കുരിശും ദിവ്യമായ ചന്ദ്രക്കലയും പ്രണവ മന്ത്രമായ ഓംകാരവും ഒരുശിലയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ സന്ദേശം നല്‍കി. ബാലജന യോഗങ്ങളില്‍ മതമല്ല, മറ്റ് മതങ്ങളെ സ്‌നേഹിക്കാനാണ് പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍, ശാഖ പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍, സെക്രട്ടറി ബിനു പാറയില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും ഗ്ലോറിയ സീന്‍സ് പാര്‍ക്കില്‍ സന്ദര്‍ശനം നടത്തി. ലാലു പരത്തിപ്പാറ, മനീഷ് മുടവനാട്ട്, പ്രദീപ് മുകളേല്‍, സജി തകിടിയേല്‍, മോഹനന്‍ ചെരുവില്‍, ഷീഫാ വിജയന്‍, ശാലിനി ശിവദാസ്, ബിന്ദു ബിജു, രേഷ്മ കെ ബി, സജി തടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?