കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ്: എല്‍ഡിഎഫ് ധര്‍ണ നടത്തി
കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ്: എല്‍ഡിഎഫ് ധര്‍ണ നടത്തി
ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം ആരോഗ്യവകുപ്പും നഗരസഭയും അവതാളത്തിലാക്കി എന്നാരോപിച്ച് എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി ഇരുപതേക്കറില്‍ ധര്‍ണ നടത്തി. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി ഉദ്ഘാടനംചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മികവിന്റെ കേന്ദ്രമായിരുന്ന ആശുപത്രിയില്‍ നിലവില്‍ കിടത്തിച്ചികിത്സയും പ്രത്യേക ചികിത്സാവിഭാഗങ്ങളുടെ പ്രവര്‍ത്തനവും താറുമാറായി. എന്നും അഞ്ച് ഡോക്ടര്‍മാരുടെ സേവനം മാത്രമാണുള്ളത്. കൂടാതെ, വിവിധ വിഭാഗങ്ങളില്‍ ജീവനക്കാരും കുറവാണ്. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ലാത്തതിനാല്‍ പലര്‍ക്കും ചികിത്സ ലഭിക്കാത്ത സ്ഥിതിയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ഡയാലിസിസ് യൂണിറ്റില്‍, രോഗികളുടെ എണ്ണം കുറച്ചുഎന്നും ആശുപത്രി വികസനത്തിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാതെ നഗരസഭാ യുഡിഎഫ് ഭരണസമിതിയും അനാസ്ഥ കാട്ടുകയാണന്നും കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്നും ഡയാലിസിസ് യൂണിറ്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി കണ്‍വീനര്‍ സി എസ് അജേഷ് അധ്യക്ഷനായി. നേതാക്കളായ മാത്യു ജോര്‍ജ്, അഡ്വ. മനോജ് എം തോമസ്, കെ പി സുമോദ്, ഷാജി കുത്തോടിയില്‍, ടോമി ജോര്‍ജ്, അഡ്വ. കെ ജെ ജോയ്സ്, ജോബി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?