ഇടുക്കി ജില്ലയില്‍ 44ശതമാനം മഴ കുറവ്: കര്‍ഷികമേഖല പ്രതിസന്ധിയില്‍

ഇടുക്കി ജില്ലയില്‍ 44ശതമാനം മഴ കുറവ്: കര്‍ഷികമേഖല പ്രതിസന്ധിയില്‍

Sep 14, 2026 - 16:36
Sep 14, 2026 - 16:40
 0
ഇടുക്കി ജില്ലയില്‍ 44ശതമാനം മഴ കുറവ്: കര്‍ഷികമേഖല പ്രതിസന്ധിയില്‍
This is the title of the web page

ഇടുക്കി: കര്‍ക്കിടകത്തിലെ മഴക്കുറവ് ജില്ലയിലെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയില്‍ കര്‍ഷകര്‍. ഇത്തവണ 44 ശതമാനം കുറവാണ് മഴയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.  വരുന്ന ദിവസങ്ങളില്‍ മഴ ശക്തമായില്ലെങ്കില്‍ കാര്‍ഷിക മേഖലയെയും വൈദ്യുതോല്‍പാദനത്തെയും പ്രതികൂലമായി ബാധിക്കും. ഇടുക്കി ജില്ലയിലെ പല മേഖലകളിലും ലഭിച്ച മഴയുടെ കണക്കിലും വലിയ വ്യത്യാസമുണ്ട്. സംസ്ഥാനത്തുതന്നെ ഏറ്റവും അധികം ഏലം കൃഷിയുള്ള ഉടുമ്പന്‍ചോല താലൂക്കിലാണ് ജില്ലയില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത്. മഴ കുറഞ്ഞതിനാല്‍ ഏലച്ചെടികളില്‍ പൂവിരിയുന്നതിന് കാലതാമസം ഉണ്ടായി. ഇതുമൂലം പലസ്ഥലങ്ങളിലും സീസണിലെ ആദ്യ വിളവെടുപ്പ് പോലും നടന്നിട്ടില്ല. മഴ കുറവ് വൈദ്യതോല്‍പാദനത്തിനും  പ്രതിസന്ധി സൃഷ്ടിച്ചു. 45 ദിവസം കൊണ്ട് ആവശ്യത്തിനു മഴ ലഭിക്കുമെന്നും വൈദ്യുതോല്പാദനത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതിസന്ധി മറികടക്കാന്‍ ആകുമെന്നുമാണ് കെഎസ്ഇബി അധികൃതരുടെ പ്രതീക്ഷ.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow