മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പഞ്ചായത്ത്: താല്‍ക്കാലിക ബെയ്‌ലി പാലം അനുവദിക്കാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും 

മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പഞ്ചായത്ത്: താല്‍ക്കാലിക ബെയ്‌ലി പാലം അനുവദിക്കാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും 

Aug 7, 2026 - 15:44
 0
മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പഞ്ചായത്ത്: താല്‍ക്കാലിക ബെയ്‌ലി പാലം അനുവദിക്കാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും 
This is the title of the web page

ഇടുക്കി: മൂന്നാറിലെ ഗതാഗത പ്രതിസന്ധിക്ക് അടിയന്തര പരിഹാരം വേണമെന്ന ആവശ്യവുമായി പഞ്ചായത്ത്. ടൗണിലേക്കുള്ള ഏക പ്രവേശന മാര്‍ഗമായി മാറിയിരിക്കുന്ന പൊലീസ് സ്റ്റേഷന് സമീപത്തെ ചെറിയ പാലത്തിന്റെ സുരക്ഷ ചൂണ്ടിക്കാട്ടി താല്‍ക്കാലിക ബെയ്‌ലി പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയ്ക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു.
കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും തുടരുന്നതിനാല്‍ മൂന്നാര്‍ ടൗണിലേക്കുള്ള പ്രധാന പ്രവേശനമായ സിഎസ്‌ഐ പള്ളിക്ക് സമീപത്തെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇതോടെ പൊലീസ് സ്റ്റേഷന് സമീപത്തെ ചെറിയ പാലത്തിലൂടെയാണ് ടൗണിലേക്കുള്ള മുഴുവന്‍ വാഹനങ്ങളും കടന്നുപോകുന്നത്. എന്നാല്‍ പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് നേരത്തേ തന്നെ പൊലീസ് ആശങ്ക അറിയിച്ചിരുന്നു. പാലത്തിന്റെ ശേഷി കണക്കിലെടുത്ത് ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ചെറിയ വാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പൊതുമരാമത്ത് മന്ത്രി, ടൂറിസം മന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, കലക്ടര്‍ എന്നിവര്‍ക്കെല്ലാം കത്തയയ്ക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow