അലമാരയ്ക്കുള്ളില്‍ സ്വര്‍ണനിധി: ഉടമയായ ജിജോയ്ക്ക് കൈയോടെ നല്‍കി: ബാബുവിന്റെ തങ്കമനസ്
അലമാരയ്ക്കുള്ളില്‍ സ്വര്‍ണനിധി: ഉടമയായ ജിജോയ്ക്ക് കൈയോടെ നല്‍കി: ബാബുവിന്റെ തങ്കമനസ്
ഇടുക്കി: പഴക്കമുള്ള അലമാരയുടെ വാതില്‍ വര്‍ഷങ്ങള്‍ക്കുശേഷം തുറന്നപ്പോള്‍ കട്ടപ്പന വെള്ളയാംകുടി മരോട്ടിശേരില്‍ ബാബുവും കുടുംബവും കണ്ടത് 'സ്വര്‍ണനിധി'. ഏഴുപവന്‍ ആഭരണങ്ങളും 7,500 രൂപയുമായിരുന്നു അത്. തനിക്ക് സൗജന്യമായി അലമാര നല്‍കിയ വെള്ളയാംകുടി കൈനിക്കുന്നേല്‍ ജിജോയാണ് ആ 'നിധി'യുടെ യഥാര്‍ഥ അവകാശിയെന്ന് ഉറപ്പിച്ചതോടെ അദ്ദേഹത്തിന് കൈയോടെ കൈമാറി. കഴിഞ്ഞദിവസമാണ് ബാബുവിന്റെ വീട്ടില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അധ്യാപകന്‍ കൂടിയായ ജിജോ എട്ടുവര്‍ഷം മുമ്പാണ്, സമീപവാസി ബാബുവിന് സ്റ്റീല്‍ അലമാര സൗജന്യമായി നല്‍കിയത്. 11 വര്‍ഷംമുമ്പ് അപകടത്തില്‍ മരിച്ച അമ്മ ഉപയോഗിച്ചുകൊണ്ടിരുന്ന അലമാരയായിരുന്നു ഇത്. കാലപ്പഴക്കത്തെ തുടര്‍ന്ന് ഇതിനുള്ളിലെ വാതില്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന്, ബാബു വാതില്‍ അഴിച്ചെടുത്തപ്പോഴാണ് ഉള്ളില്‍ പഴ്സിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും കണ്ടത്. സ്വര്‍ണക്കൊന്തയും മാലയും വളയും കമ്മലും ഉള്‍പ്പടെയായിരുന്നു ഏകദേശം ഏഴുപവന്‍ ആഭരണങ്ങള്‍. 7,500 രൂപ നിരോധിച്ച നോട്ടുകളായിരുന്നു. ഉടന്‍തന്നെ ജിജോയെ വിവരമറിയിച്ച് ആഭരണങ്ങളും പണവും കൈമാറി.
What's Your Reaction?