പാതയോരങ്ങളില്‍ കൂടിക്കിടക്കുന്ന ഹോസുകള്‍ വാഹനങ്ങള്‍ക്ക് ഭീഷണി
പാതയോരങ്ങളില്‍ കൂടിക്കിടക്കുന്ന ഹോസുകള്‍ വാഹനങ്ങള്‍ക്ക് ഭീഷണി

ഇടുക്കി: ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിക്കായി എത്തിച്ച വിതരണ പൈപ്പുകളും ഇവ സ്ഥാപിക്കാന്‍ നിര്‍മിച്ച കുഴികളും വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതായി ആക്ഷേപം. പന്നിയാര്‍കുട്ടിയില്‍ അപകടത്തില്‍ മരിച്ച ദമ്പതികളടക്കം 3 പേര്‍ സഞ്ചരിച്ച ജീപ്പ്, ഹോസില്‍ കയറിയാണ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. പാതയോരങ്ങളില്‍ അശ്രദ്ധമായി ഇട്ടിരിക്കുന്ന ഹോസുകള്‍ പലസ്ഥലങ്ങളിലും വാഹന ഗതാഗതത്തിന് ഭീഷണിയാണ്. ഇവ സ്ഥാപിക്കാനായി നിര്‍മിച്ച കുഴികളും അപകടക്കെണിയായി മാറുന്നു. ഹോസുകള്‍ സ്ഥാപിച്ചശേഷം കുഴികള്‍ മൂടാന്‍ കരാറുകാര്‍ കാലതാമസം വരുത്തുന്നതായി ആക്ഷേപമുണ്ട്. ഹോസുകള്‍ സമയബന്ധിതമായി സ്ഥാപിച്ച് കുഴികള്‍ മൂടാന്‍ നടപടിവേണമെന്നാണ് ആവശ്യം
What's Your Reaction?






