എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കാഞ്ചിയാര്‍ പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കാഞ്ചിയാര്‍ പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കട്ടപ്പന ഏരിയ കമ്മിറ്റി കാഞ്ചിയാര്‍ പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. ജില്ലാ സെക്രട്ടറി കെ പി സുമോദ് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം അവസാനിപ്പിക്കുക, അശാസ്ത്രീയമായ ജിയോ ടാകിങ,് എന്‍എംഎംഎസ് ഒഴിവാക്കുക, മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ കഠിന പ്രവര്‍ത്തി ഒഴിവാക്കുക, കൂലി 600 രൂപയായും തൊഴില്‍ ദിനങ്ങള്‍ 200 ആയും വര്‍ധിപ്പിക്കുക, ജോലി സമയം രാവിലെ 9 മുതല്‍ വൈകുന്നേരം 4വരെ നിജപ്പെടുത്തുക, തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക , മെറ്റീരിയല്‍സ് വര്‍ക്കിന്റെ ടെന്‍ഡര്‍ പഞ്ചായത്തിനെ ഏല്‍പ്പിക്കുക, നിലവിലെ കൂലി കുടിശിക തീര്‍ത്തുനല്‍കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ധര്‍ണ നടത്തിയത്. ഏരിയ സെക്രട്ടറി ലിജോബി ബേബി, പ്രസിഡന്റ് രാജമ്മ രവി, നേതാക്കളായ വി വി ജോസ്, ബിന്ദു മധുകുട്ടന്‍, രമ മനോഹരന്‍, പ്രിയ ജോമോന്‍, ബീന സോദരന്‍, വി ജി രാധാമണി, കെ പി സജി, ഫൈസല്‍ ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






