കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളിയില്‍ ലഹരി വിരുദ്ധ റാലി നടത്തി
കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളിയില്‍ ലഹരി വിരുദ്ധ റാലി നടത്തി

ഇടുക്കി: കട്ടപ്പന സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളിയിലെ വിബിഎസ്
ക്ലാസുകള്‍ സമാപനമായി. ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധ ക്ലാസും സെമിനാറും റാലിയും നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി
ലഹരി വിരുദ്ധ സന്ദേശം നല്‍കി. ലഹരിയുടെ ഉപയോഗം മൂലം സമൂഹം നേരിടുന്ന വിപത്തുകളെപ്പറ്റി എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ സലാം ക്ലാസ് നയിച്ചു. റവ. ഡോ. ബിനോയി ജേക്കബ് അധ്യക്ഷനായി. ജോണി ചീരാംകുന്നേല്‍, കുരുവിള കിഴക്കേ തുടങ്ങിയവര്‍ സംസാരിച്ചു.
സണ്‍ഡേ സ്‌കൂള്‍ സൂപ്രണ്ട് സിനോയ് എബ്രഹാം, വിബിഎസ് ഡയറക്ടര്‍ എബിന്‍ മോനു, സണ്‍ഡേ സ്‌കൂള്‍ സെക്രട്ടറി ബിന്‍സി അലക്‌സ്, യുവജന പ്രസ്ഥാനം സെക്രട്ടറി നിതിന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






