അടിമാലി ഫെസ്റ്റ് മെയ് 1 മുതല്‍
അടിമാലി ഫെസ്റ്റ് മെയ് 1 മുതല്‍

ഇടുക്കി: അടിമാലി ഫെസ്റ്റ് മെയ് 1 മുതല്‍ 10 വരെ നടക്കും. വില്‍പ്പന, പ്രദര്‍ശന സ്റ്റാളുകള്‍ ഉള്‍പ്പെടെ ഒരുക്കി കലാപരിപാടികളോടെ വിപുലമായ രീതിയില്‍ നടത്താനാണ് തീരുമാനം. കഴിഞ്ഞ ഡിസംബറില്‍ നടത്താന്‍ തീരുമാനം എടുത്തിരുന്നെങ്കിലും ഫെസ്റ്റ് നഗരിയുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക തടസത്താല്‍ നടത്തിപ്പ് നീളുകയായിരുന്നു. ഫെസ്റ്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അടിമാലി പഞ്ചായത്തില്‍ യോഗം ചെര്‍ന്നു. പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. 1992ലാണ് വിവിധ സാംസ്‌ക്കാരിക സംഘടനകള്‍ മുന്‍കൈയ്യെടുത്ത് ഫെസ്റ്റിന് തുടക്കം കുറിച്ചത്. 2016ലാണ് അവസാനം ഫെസ്റ്റ് നടത്തിയത്. അടിമാലി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ട് കേന്ദ്രീകരിച്ച് നടത്താനാണ് തീരുമാനം.
What's Your Reaction?






