കൊച്ചുതോവാള -പൂവേഴ്‌സ് മൗണ്ട് റോഡ് തുറന്നു
കൊച്ചുതോവാള -പൂവേഴ്‌സ് മൗണ്ട് റോഡ് തുറന്നു

ഇടുക്കി: കട്ടപ്പന നഗരസഭ പരിധിയിലെ കൊച്ചുതോവാള -പൂവേഴ്‌സ് മൗണ്ട് റോഡ് നവീകരണം പൂര്‍ത്തിയാക്കി തുറന്നുനല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ സിബി പാറപ്പായി ഉദ്ഘാനം ചെയ്തു. 2023- 24, 2024 -25 വാര്‍ഷിക പദ്ധതികളിലുള്‍പ്പെടുത്തി 2 ഘട്ടമായാണ് റോഡ് നവീകരിച്ചത്. 18 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. ദുര്‍ഘടമായി കിടക്കുന്ന റോഡിന്റെ 128 മീറ്റര്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി 6 ലക്ഷം രൂപ അനുവദിച്ചു. മേഖലയിലെ കുടിവെള്ള പദ്ധതിക്കായി 4 ലക്ഷം രൂപയും അനുവദിച്ചു. മോട്ടോറും പൈപ്പുകളും ഇറക്കി ഉടന്‍തന്നെ പദ്ധതി നടപ്പിലാക്കുമെന്നും സിബി പാറപ്പായി പറഞ്ഞു. ജോസ് ഏത്തയ്ക്കാട്ട്, അനില്‍കുമാര്‍ മങ്ങാട്ടുകാവില്‍, രതീഷ് ഒരുപ്പക്കാട്ട്, ഓമന വാഴയില്‍, മനോജ് ഇല്ലിമൂട്ടില്‍, മനോജ് തുണ്ടത്തില്‍, ജേക്കബ് ഊര്യകുന്നത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






